പണ്ടേ പറഞ്ഞതാണ് ഗിൽ ഓവർ റേറ്റഡാണ്, റുതുരാജും സായ് സുദർശനും അവഗണിക്കപ്പെടുന്നു: എസ് ശ്രീകാന്ത്

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2025 (15:50 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരാജയമായി മാറിയ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഓസ്‌ട്രേലിയക്കെതിരെ യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, റിഷഭ് പന്ത് എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയുടെ ഭാവിതാരമെന്ന വിശേഷണമുള്ള ശൂഭ്മാന്‍ ഗില്ലിന് ഒന്നും തന്നെ ചെയ്യാനായിരുന്നില്ല. ഇന്ത്യയ്ക്ക് പുറത്ത് ഗില്‍ പരാജയമാണെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം.
 
ഞാന്‍ എപ്പോഴും പറയുന്നതാണ്. അവനൊരു ഓവര്‍ റേറ്റഡ് കളിക്കാരാണ്. പക്ഷേ ആരും തന്നെ വിലക്കെടുത്തില്ല. എത്ര കാലമായി സെലക്ടര്‍മാര്‍ അവന് അവസരങ്ങള്‍ കൊടുക്കുന്നു. തന്റെ പ്രതിഭ എത്രമാത്രമുണ്ടെന്ന് തെളിയിച്ചിട്ടും സൂര്യകുമാര്‍ യാദവിന് പോലും ടെസ്റ്റില്‍ ഇങ്ങനെ അവസരങ്ങള്‍ കൊടുത്തിട്ടില്ല. റുതുരാജ് ഗെയ്ക്ക്വാദ്, സായ് സുദര്‍ശന്‍ പോലുള്ള താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സെലക്ഷന്‍ കമ്മിറ്റി അവരെ പരിഗണിക്കുന്നില്ല.
 
 സൂര്യകുമാര്‍ യാദവിന് ടെസ്റ്റില്‍ മികച്ച തുടക്കമല്ല ലഭിച്ചത്. എന്നാല്‍ മികച്ച ടെക്‌നിക്കും കഴിവും അവനുണ്ട്. എന്നാല്‍ സെലക്ടര്‍മാര്‍ അവനെ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റ് എന്ന ബോക്‌സിനുള്ളിലിടാനാണ് ഇഷ്ടപ്പെട്ടത്. റുതുരാജ് ഗെയ്ക്ക്വാദ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മനോഹരമായാണ് കളിച്ചത്. ഇന്ത്യ എ ടീമിനായി സായ് സുദര്‍ശനും മികച്ച പ്രകടനങ്ങള്‍ നടത്തി. എന്നാല്‍ സെലക്ടര്‍മാര്‍ ഇപ്പോഴും ഓവര്‍ റേറ്റഡായ ഗില്ലിന് പുറകെയാണ്. ശ്രീകാന്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article