ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും പരാജയം നേരിട്ടതോടെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ്. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയ്ക്ക് തയ്യാറാകുന്ന ഇന്ത്യയെ രോഹിത് ശര്‍മ-വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനമാണ് അലട്ടുന്നത്.
ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ രോഹിത് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാക് സ്പിന്നറായ ഡാനിഷ് കനേരിയ. രോഹിത് ശര്‍മയെ ഓപ്പണിംഗില്‍ നിന്നും മാറ്റി ശുഭ്മാന്‍ ഗില്ലിന് ആ സ്ഥാനം നല്‍കണമെന്നാണ് കനേരിയ ആവശ്യപ്പെടുന്നത്. രോഹിതും കോലിയും മൂന്നും നാലും സ്ഥാനത്ത് ഇറങ്ങുന്നത് ഇന്ത്യയുടെ സ്കോറിംഗ് റേറ്റിനെ സഹായിക്കുമെന്നും കനേരിയ പറയുന്നു.