ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ കളിക്കുന്ന കാര്യം സംശയത്തില്‍ നില്‍ക്കെ ആരാകും ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ നയിക്കുക എന്നതിനെ പറ്റി ചര്‍ച്ചകള്‍ കൊഴുക്കുന്നു. നിലവില്‍ വൈസ് ക്യാപ്റ്റനായ ബുമ്രയാകും ടീമിനെ ആദ്യ ടെസ്റ്റില്‍ നയിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായ സീരീസില്‍ രോഹിത് ഇടവേളയെടുക്കുന്നതിനെ പറ്റി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യ 2 ടെസ്റ്റുകളില്‍ ഇന്ത്യയെ ബുമ്രയാണ് നയിക്കുന്നതെങ്കില്‍ സീരീസ് മുഴുവനും ബുമ്ര തന്നെയാകണം ഇന്ത്യയെ നയിക്കേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍.