ഓസ്ട്രേലിയക്കെതിരെയും തിളങ്ങാനായില്ലെങ്കിൽ രോഹിത് ശർമ വിരമിക്കും: ക്രിസ് ശ്രീകാന്ത്

അഭിറാം മനോഹർ

ചൊവ്വ, 5 നവം‌ബര്‍ 2024 (11:57 IST)
വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും മോശം പ്രകടനമാണ് നടത്തുന്നതെങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ക്രിസ് ശ്രീകാന്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകനായും ബാറ്ററായും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് നടത്തിയത്.
 
ന്യൂസിലന്‍ഡിനെതിരെ 3 ടെസ്റ്റുകളിലായി 91 റണ്‍സ് മാത്രമായിരിരുന്നു രോഹിത് നേടിയത്. രോഹിത് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ സാധ്യതകള്‍ അധികമാണെന്നും എന്നാല്‍ കോലിയ്ക്ക് ഇനിയും വര്‍ഷങ്ങള്‍ ഇന്ത്യയ്ക്കായി ടെസ്റ്റിലും കളിക്കാനാകുമെന്നും ശ്രീകാന്ത് പറഞ്ഞു. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ രോഹിത്- കോലി, അശ്വിന്‍- ജഡേജ എന്ന ഇന്ത്യയുടെ ബിഗ് ഫോര്‍ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഒരുമിക്കാന്‍ സാധ്യത കുറവാണെന്നും ശ്രീകാന്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍