ശിഖര്‍ ധവാനെ ടീമിലെടുക്കാന്‍ കോലി വാദിച്ചു, നാടകീയ രംഗങ്ങള്‍; ഒടുവില്‍ ബിസിസിഐ വഴങ്ങി !

Webdunia
ശനി, 18 സെപ്‌റ്റംബര്‍ 2021 (15:28 IST)
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്താന്‍ നായകന്‍ വിരാട് കോലി ബിസിസിഐയോട് ശക്തമായി വാദിച്ചെന്ന് റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ഏതെങ്കിലും താരത്തെ ശിഖര്‍ ധവാന് പകരം ഓപ്പണറാക്കാനാണ് ബിസിസിഐ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം നായകന്‍ വിരാട് കോലിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ടീം തിരഞ്ഞെടുപ്പിനുള്ള ബിസിസിഐ യോഗത്തില്‍ കോലി എതിര്‍പ്പ് അറിയിച്ചു. ധവാന്‍ നിര്‍ബന്ധമായും ഏകദിന സ്‌ക്വാഡില്‍ ഉണ്ടാകണമെന്ന് കോലി ബിസിസിഐ നേതൃത്വത്തോട് പറഞ്ഞു. ഈ യോഗം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞാണ് ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ശിഖര്‍ ധവാനെ കൂടി ഉള്‍ക്കൊള്ളിച്ചായിരുന്നു ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്. കോലിയുടെ നിര്‍ബന്ധത്തിനു ബിസിസിഐ വഴങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article