വിരാട് കോലി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കും

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:08 IST)
ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സങ്കടവാര്‍ത്ത കൂടി. അധികം വൈകാതെ ടി 20 ക്രിക്കറ്റില്‍ നിന്നു തന്നെ കോലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ട്വന്റി 20 ലോകകപ്പിനു ശേഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ കോലി ടി 20 ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കോലി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കോലിയുടെ താല്‍പര്യം. 
 
ഇന്ത്യയുടെ ടി 20 ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയുടെ പ്രകടനം വളരെ മികച്ചതാണ്. ടി 20 യില്‍ 45 കളികളില്‍ ഇന്ത്യയെ നയിച്ച കോലി 27 എണ്ണത്തിലും ടീമിനെ വിജയത്തിലെത്തിച്ചു. 14 കളികളില്‍ മാത്രമാണ് തോറ്റത്. 65.11 ആണ് കോലിയെന്ന ക്യാപ്റ്റന്റെ വിജയശതമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍