ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി

അഭിറാം മനോഹർ

വ്യാഴം, 20 മാര്‍ച്ച് 2025 (19:35 IST)
ഇംഗ്ലണ്ടില്‍ നടന്ന ബൗളിംഗ് ആക്ഷന്‍ ടെസ്റ്റില്‍ വിജയിച്ച ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് എല്ലാ ഫോര്‍മാറ്റിലും ബൗളിംഗ് പുനരാരംഭിക്കാന്‍ അനുമതി. നേരത്തെ ചെന്നൈയിലും ഇംഗ്ലണ്ടിലുമായി നടന്ന ബൗളിംഗ് ടെസ്റ്റ് പരിശോധനകളില്‍ താരം പരാജയപ്പെട്ടിരുന്നു. മൂന്നാം ശ്രമത്തിലാണ് ഷാക്കിബ് ടെസ്റ്റ് വിജയിച്ചത്.
 
 2024 സെപ്റ്റംബറില്‍ സോമര്‍സെറ്റിനെതിരെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയാണ് താരത്തിന്റെ ബൗളിംഗ് ആക്ഷനെതിരെ പരാതിയുയര്‍ന്നത്. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമായി കണക്കാക്കിയതിനെ തുടര്‍ന്ന് താരത്തെ ഇസിബി സസ്‌പെന്‍ഷന്‍ ചെയ്തിരുന്നു. ബൗളിംഗ് ടെസ്റ്റില്‍ വിജയിച്ചതോടെ ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും പന്തെറിയാന്‍ ഷാക്കിബിനാകും. 2024ല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഷാക്കിബ് അവസാനമായി പന്തെറിഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍