ദ ഹണ്ട്രഡിന് ഭീഷണിയാകുമോ എന്ന് സംശയം, സൗദി അറേബ്യയുടെ ടി20 ക്രിക്കറ്റ് ലീഗിനെ എതിർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

അഭിറാം മനോഹർ

ബുധന്‍, 19 മാര്‍ച്ച് 2025 (20:17 IST)
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ടി20 ക്രിക്കറ്റ് ലീഗിനെതിരെ എതിര്‍പ്പുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ലോക ഫുട്‌ബോളില്‍ തന്നെ നിരവധി നിക്ഷേപങ്ങള്‍ നടത്തിയ സൗദി അറേബ്യ 8 ടീമുകളെ ഉള്‍പ്പെടുത്തി 4 വ്യത്യസ്തമായ വേദികളിലായാണ് ടി20 ലീഗ് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടോടെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തള്ളുകയായിരുന്നു.
 
നിലവിലെ രാജ്യാന്തര മത്സര കലണ്ടറില്‍ പുതിയ ടൂര്‍ണമെന്റിന് ഇടവേളയില്ലെന്നും താരങ്ങളുടെ വര്‍ക്ക് ലോഡ് ഉയരുന്നത് രാജ്യാന്തര മത്സരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇസിബി എതിര്‍പ്പറിയിച്ചത്. സൗദി ലീഗ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ഹണ്ട്രഡ് ലീഗിന് ബദലാകുമോ എന്ന ഭയവും എതിര്‍പ്പിന് പിന്നിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍