New Zealand vs Pakistan, 2nd T20I: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും പാക്കിസ്ഥാനു തോല്‍വി. മഴയെ തുടര്‍ന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 15 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റും 11 പന്തുകളും ശേഷിക്കെ കിവീസ് ലക്ഷ്യം കണ്ടു.