ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം: സൗരവ് ഗാംഗുലി

അഭിറാം മനോഹർ

ചൊവ്വ, 18 മാര്‍ച്ച് 2025 (18:36 IST)
ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം രോഹിത് ശര്‍മ ഏറ്റെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ നാട്ടില്‍ വെച്ച് ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡിന് അടിയറവ് വെച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ കൈവിട്ടിരുന്നു.
 
 കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ നടത്തുന്നതില്‍ ഇതില്‍ തനിക്കുള്ള ആശങ്കയും ഗാംഗുലി പങ്കുവെച്ചു. രോഹിത്തിന്റെ നിലവാരത്തിലുള്ള കളിക്കാരന്‍ ടെസ്റ്റിലും മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കണമെന്നും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ മികച്ച നിലയിലെത്തിക്കുന്നതിനുള്ള വഴി കണ്ടെത്തണമെന്നും ഗാംഗുലി പറയുന്നു.
 
 വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ടീമിനെ ഉയരങ്ങളിലെത്തിച്ചതില്‍ എനിക്ക് അത്ഭുതമില്ല. ടെസ്റ്റില്‍ രോഹിത് തുടരുകയാണെങ്കില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം. റെവ് സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പരിപാടിക്കിടെ ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഗാംഗുലി തന്റെ അഭിപ്രായം അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍