വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, പാക് നായകൻ ബാബർ അസം കുരുക്കിൽ

Webdunia
ശനി, 16 ജനുവരി 2021 (12:31 IST)
യുവതാരങ്ങളിൽ ശ്രദ്ധേയനും പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനുമായ ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലാഹോർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
 
സെഷൻസ് കോടതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിവാഹ വാഗ്‌ദാനം ചെയ്‌തു തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. പലയിടങ്ങളിലായി താമസിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിത ഗർഭചിദ്രത്തിന് വിധേയയാക്കിയെന്നും യുവതി ആരോപണം ഉന്നയിച്ചുട്ടുണ്ട്. തെളിവിനായി മെഡിക്കൽ രേഖകളും ഇവർ ഹാജരാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article