ബ്രിസ്‌ബെയ്ന്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഉജ്ജ്വല പ്രകടനവുമായി റെക്കോർഡിട്ട് ടി നടരാജൻ. ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യൻ ഇടം കയ്യൻ പേസർ നേടുന്ന മിക്കച്ച രണ്ടാമത്തെ വിക്കറ്റ് നേട്ടം എന്ന റെക്കോർഡാണ് നടരാജൻ സ്വന്തം പേരിലാക്കിയത്. 89 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ ആർപി സിങ്ങാണ് നടരാജൻ മുന്നിലുള്ളത്.
ഗബ്ബ ടെസ്റ്റിന്റെ ഒന്നാം ദിനം സെഞ്ചുറി എടുത്ത് നിന്ന ലാബുഷാനെയെ നടരാജൻ മടക്കി മാത്യുവേഡിന്റെ വിക്കറ്റും ആദ്യ ദിനത്തിൽ നടരാജൻ സ്വന്തമാക്കി. രണ്ടാം ദിനം ഹെയ്‌സല്‍വുഡിന്റെ വിക്കറ്റും താരം വീഴ്ത്തി. അരങ്ങേറ്റ ഏകദിനത്തിൽ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. മൂന്ന് ടി20കളുടെ പരമ്പരയില്‍ 6 വിക്കറ്റ് വീഴ്ത്തി നടരാജന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തുകയും ചെയ്തു. ഇതോടെ എല്ലാ ഫോർമാറ്റിലും താരം മികവ് തെളിയിച്ചു. ഇന്ത്യൻ ബൗളിങ് നിരയിൽ സ്ഥിര സാനിധ്യമായി മാറാൻ ഓസ്ട്രേലിയൻ പര്യടനം താരത്തെ സഹായിയ്ക്കും. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ നടരാജനൊപ്പം അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീഴ്ത്തി 89 റൺസ് വഴങ്ങിയാണ് വഷിങ്ടൺ സുന്ദർ 3 വിക്കറ്റ് വീഴ്ത്തിയത്.