കർഷക നേതാവിന് എൻഐഎ നോട്ടീസ്: സമരം അട്ടിമറിയ്ക്കാനുള്ള നീക്കം എന്ന് കർഷകർ

ശനി, 16 ജനുവരി 2021 (10:32 IST)
ഡൽഹി: കേന്ദ്രർക്കാർ പാസാക്കിയ കർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക നേതാവിന് എൻഐഎ നോട്ടീസ്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് ബൽദേവ് സിങ് സിർസിയക്ക് എൻഐഎ നോട്ടീസ് അയച്ചിരിയ്ക്കുന്നത്. കർഷക സമരത്തെ അട്ടിമറിയ്ക്കാനുള്ള നിക്കത്തിന്റെ ഭാഗമാണ് എൻഐഎ നോട്ടീസ് എന്ന് ബൽദേവ് സിങ് സിർസിയ ആരോപിയ്ക്കുന്നു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റാണ് ബൽദേവ് സിങ് സിർസിയ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍