മദ്യവും ലഹരിയും ഉപയോഗിച്ച ശേഷം അസാധാരണമായ രീതിയില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; ഹാര്‍ദിക് പാണ്ഡ്യക്കെതിരായ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍, കൂടെ കിടക്കാന്‍ താരം നിര്‍ബന്ധിച്ചെന്നും പരാതിക്കാരി

Webdunia
വെള്ളി, 12 നവം‌ബര്‍ 2021 (22:18 IST)
ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, മുനാഫ് പട്ടേല്‍ തുടങ്ങിയ പ്രമുഖര്‍ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും തന്നെ ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കിടക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതിക്കാരി പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  
 
ഹാര്‍ദിക് അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളായ റിയാസ് ഭാട്ടിയുടെ ഭാര്യ റഹ്നുമ ഭാട്ടിയയാണ്. തന്റെ ഭര്‍ത്താവ് റിയാസ് ഭാട്ടിയ തന്നെ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ള ഉന്നതര്‍ക്ക് കാഴ്ച്ചവെച്ചതായാണ് പരാതി. ഭര്‍ത്താവ് തന്നെ വിവാഹേതര പീഢനത്തിനു ഇരയാക്കി. സുഹൃത്തുക്കള്‍ക്ക് തന്റെ ശരീരം കാഴ്ചവച്ചു. നിര്‍ബന്ധത്തിനു വഴങ്ങിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഹാര്‍ദിക് പാണ്ഡ്യയും മറ്റ് രണ്ട് സുഹൃത്തുക്കളും അസാധാരണമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും മദ്യത്തിന്റെയും മറ്റ് വസ്തുക്കളുടെയും ലഹരിയിലാണ് അത്തരത്തില്‍ നിര്‍ബന്ധിച്ചതെന്നും പരാതിയില്‍ പറയുന്നതായാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഹാര്‍ദിക് പാണ്ഡ്യയെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, വ്യവസായി പൃഥ്വിരാജ് കോത്താരി എന്നിങ്ങനെ മറ്റ് പ്രമുഖരുടെ പേരും പരാതിയിലുണ്ട്. തന്റെ ബിസിനസ് പങ്കാളികള്‍ക്കും സമൂഹത്തിലെ മറ്റ് ഉന്നത വ്യക്തിത്വങ്ങള്‍ക്കും തന്നെ ഭര്‍ത്താവായ റിയാസ് ഭാട്ടിയ കാഴ്ച്ചവെച്ചന്നാണ് മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ പറയുന്നത്.
 
അതേസമയം ഈ പീഡനങ്ങള്‍ എവിടെ വെച്ച് നടന്നുവെന്നോ എപ്പോളായിരുന്നുവെന്നോ ഉള്ള വിവരങ്ങള്‍ പരാതിയിലില്ല. പരാതി കിട്ടിയതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ സമര്‍പ്പിച്ച പരാതിയില്‍ നവംബര്‍ ആയിട്ട് പോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാസ് ഭാട്ടിയയുടെ ഭാര്യ നല്‍കിയ പരാതിയുടെ രേഖകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article