ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയ്ക്കും മുനാഫ് പട്ടേലിനുമെതിരെ ലൈംഗികാരോപണവുമായി യുവതി, പരാതിയിൽ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയടക്കം വേറെയും പ്രമുഖർ

വെള്ളി, 12 നവം‌ബര്‍ 2021 (19:07 IST)
ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യെയും മുനാഫ് പട്ടേലുമടക്കം പ്രമുഖർക്കെതിരെ ലൈംഗികാരോപണവുമായി അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളായ റിയാസ് ബാട്ടിയുടെ ഭാര്യ. തന്റെ ഭർത്താവ് റിയാസ് ഭാട്ടിയ തന്നെ ഹാർദ്ദിക് പാണ്ഡ്യയടക്കമുള്ള ഉന്നതർക്ക് കാഴ്‌ച്ചവെച്ചതായാണ് പരാതി.
 
ഹാർദ്ദിക് പാണ്ഡ്യയെ കൂടാതെ മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, വ്യവസായി പൃഥ്വിരാജ് കോത്താരി എന്നിങ്ങനെ മറ്റ് പ്രമുഖരുടെ പേരും പരാതിയിലുണ്ട്. തന്റെ ബിസിനസ് പങ്കാളികൾക്കും സമൂഹത്തിലെ മറ്റ് ഉന്നത വ്യക്തിത്വങ്ങൾക്കും തന്നെ ഭർത്താവായ റിയാസ് ഭാട്ടിയ കാഴ്‌ച്ചവെച്ചന്നാണ് മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുള്ള പരാതിയിൽ പറയുന്നത്.
 
അതേസമയം ഈ പീഡനങ്ങൾ എവിടെ വെച്ച് നടന്നുവെന്നോ എപ്പോളായിരുന്നുവെന്നോ ഉള്ള വിവരങ്ങൾ പരാതിയിലില്ല. പരാതി കിട്ടിയതായി മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സെപ്‌റ്റംബറിൽ സമർപ്പിച്ച പരാതിയിൽ നവംബർ ആയിട്ട് പോലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
റിയാസ് ഭാട്ടിയയുടെ ഭാര്യ നൽകിയ പരാതിയുടെ രേഖകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. അതേസമയം ലോകകപ്പിന് ശേഷമുള്ള ന്യൂസിലൻഡ് സീരീസിൽ നിന്നും ഹാർദ്ദിക് പാണ്ഡ്യയെ ഒഴിവാക്കി. നിരാശ പെടുത്തുന്ന പ്രകടനവും ഫിറ്റല്ല എന്നതുമാണ് ഇതിന് കാരണമായി ബിസിസി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍