എനിക്കയാൾ എന്റെ സഹോദരനാണ്, എന്നെ ശാന്തനാക്കാൻ കഴിയുന്ന ഒരേ ഒരാൾ: ഹാർദ്ദിക് പാണ്ഡ്യ

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (16:49 IST)
ടി20 ലോകകപ്പ് മത്സരങ്ങൾ തന്റെ കരിയറിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന് ഹാർദ്ദിക് പാണ്ഡ്യ. ധോണിയുടെ അഭാവമായിരിക്കും താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും താരം പറഞ്ഞു.
 
എന്നെ തുടക്കം മുതൽ മനസിലാക്കിയ ആളാണ് എംഎസ്. ഞാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ഏത് തരത്തിലുള്ള വ്യക്തിയാണ്. എനിക്ക് ഇഷ്ടമുള്ളത് എന്തെല്ലാമാണ്, ഇഷടമല്ലാത്തത് എന്തെല്ലാമാണ് എന്നതെല്ലാം അദ്ദേഹത്തിനറിയാം. എന്റെ കരിയറിൽ പല തവണ എംഎസ് പിന്തുണ നൽകിയിട്ടുണ്ട്. അയാൾ എനിക്ക് സഹോദരനാണ് ഹാർദ്ദിക് പറഞ്ഞു.
 
അതേസമയം ധോണിയുടെ അസാനിധ്യത്തിൽ വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ വലിയ വെല്ലുവിളിയാണെന്ന് പാണ്ഡ്യ പറഞ്ഞു. തന്നെ ശാന്തനാക്കാൽ കഴിയുന്ന ഒരേ ഒരാളാണ് ധോണിയെന്നും പാണ്ഡ്യ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍