ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ട്വന്റി 20 പരമ്പരയിലും മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതോടെ സഞ്ജുവിന്റെ തലവര തെളിയുകയാണ്. നേരത്തെ സഞ്ജുവിന്റെ ബാറ്റിങ് മികവിനെ ഏറെ പ്രശംസിച്ചുള്ള വ്യക്തിയാണ് ഗംഭീര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലാണ് രണ്ട് സ്‌ക്വാഡിലും സഞ്ജു ഇടംപിടിക്കുക.