വിശ്രമം മതി, ശ്രീലങ്കക്കെതിരെ സീനിയർ താരങ്ങൾ കളിക്കണമെന്ന് ഗംഭീർ, ഹാർദ്ദിക്കില്ല, സഞ്ജു രണ്ട് ഫോർമാറ്റിലും ഇടം പിടിച്ചേക്കും

അഭിറാം മനോഹർ

ചൊവ്വ, 16 ജൂലൈ 2024 (19:35 IST)
ശ്രീലങ്കക്കെതിരായ ടി20,ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 27ന് ആരംഭിക്കുന്ന പരമ്പരയില്‍ 3 വീതം ടി20, ഏകദിന മത്സരങ്ങളാണുള്ളത്. അതിനാല്‍ തന്നെ ടീം പ്രഖ്യാപനവും ഉടനെയുണ്ടാകും. ലോകകപ്പ് കഴിഞ്ഞ് വിശ്രമത്തിലുള്ള സീനിയര്‍ താരങ്ങള്‍ ശ്രീലങ്കക്കെതിരെ കളിക്കണമെന്നാണ് പുതിയ കോച്ചായി ചുമതലയേറ്റ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലോകകപ്പ് നേടിയ ടീമിനെ സീനിയര്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ വിശ്രമം നല്‍കുമെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഏകദിനത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലിന് കൊണ്ടുവരുമെന്ന് സൂചനയുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാര്‍ദ്ദിക് ഏകദിനത്തില്‍ കളിക്കില്ലെന്നാണ് സൂചന. സീനിയര്‍ താരങ്ങള്‍ വിശ്രമം തുടരുകയാണെങ്കില്‍ കെ എല്‍ രാഹുലാകും ഏകദിന ടീമിനെ നയിക്കുക. ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് നായകനാകും. അവസാനം കളിച്ച ടി20,ഏകദിന മത്സരങ്ങളില്‍ മികവ് തെളിയിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇരു ടീമുകളിലും ഇടം പിടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍