India vs Zimbabwe 4th T20I: സിംബാബ്വെയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതല്‍ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 2-1 ന് പരമ്പരയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഇന്നത്തെ കളി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്