സിംബാബ്വെയ്‌ക്കെതിരായ അഞ്ചാം ട്വന്റി 20 യിലും ഇന്ത്യക്ക് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന അഞ്ചാമത്തേയും അവസാനത്തേയും ടി20 മത്സരത്തില്‍ 42 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെ 18.3 ഓവറില്‍ 125 നു ഓള്‍ഔട്ടായി.