7 കൊല്ലമായിട്ടും കിരീടമില്ല, പോണ്ടിംഗിനെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കി ഡൽഹി ക്യാപ്പിറ്റൽസ്, പകരക്കാരനാവുക ഗാംഗുലി

അഭിറാം മനോഹർ

ഞായര്‍, 14 ജൂലൈ 2024 (09:06 IST)
ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകസ്ഥാനത്ത് നിന്നും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ പുറത്താക്കി. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഡല്‍ഹി ടീം അധികൃതര്‍ തന്നെയാണ് ഈ വിവരമറിയിച്ചത്. കഴിഞ്ഞ 7 സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ചെങ്കിലും ഡല്‍ഹിക്ക് ഇതുവരെയും ഒരു ഐപിഎല്‍ കിരീടം നേടികൊടുക്കാന്‍ പോണ്ടിംഗിനായിട്ടില്ല. ഇതാണ് താരത്തെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ഇടയാക്കിയത് എന്നാണ് വിവരം. കഴിഞ്ഞ സീസണില്‍ ആറാമതായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്.
 
അതേസമയം ഡല്‍ഹി ടീമിന്റെ മെന്റര്‍ ആയിരുന്ന സൗരവ് ഗാംഗുലിയാകും ടീമിന്റെ പുതിയ പരിശീലകന്‍. പോണ്ടിംഗിനെ മാറ്റി താന്‍ ഡല്‍ഹി പരിശീലകനാകുമെന്ന് നേരത്തെ തന്നെ ഗാംഗുലി സൂചന നല്‍കിയിരുന്നു. ഒരു ബംഗാളി മാധ്യമത്തിനോട് പ്രതികരിക്കവെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. ഐപിഎല്‍ മെഗാതാരലേലം നടക്കാനിരിക്കെ ടീമിനെ നന്നായി അറിയുന്ന ഒരാള്‍ തന്നെ പരിശീലകസ്ഥാനം ഏല്‍ക്കേണ്ടതുണ്ട്.പോണ്ടിംഗിന് 7 വര്‍ഷമായി ടീമിന് കിരീടം നേടികൊടുക്കാനായിട്ടില്ല, ഫ്രാഞ്ചൈസി അധികൃതരോട് ഒരു ഇന്ത്യന്‍ പരിശീലകനെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ടീമിനെ നന്നായി അറിയാവുന്ന ആളെന്ന നിലയില്‍ ആ റോള്‍ ഞാന്‍ ഏറ്റെടുക്കുന്നു. ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗംഗുലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍