ഹാര്‍ദിക്കിനു 'ചെക്ക്' വെച്ച് ഗംഭീര്‍; സൂര്യയെ നായകനാക്കുന്നതില്‍ നിര്‍ണായക തീരുമാനം ബിസിസിഐയുടേത് !

രേണുക വേണു
ബുധന്‍, 17 ജൂലൈ 2024 (10:33 IST)
നായകന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വൈകുന്നു. ജൂലൈ 27 നാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര ആരംഭിക്കുക, ഇനി പത്ത് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ ആരെ നായകനാക്കണമെന്ന ചോദ്യത്തിനു ഇതുവരെ അന്തിമ ഉത്തരം ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് ടീം പ്രഖ്യാപനം നീളുന്നത്. 
 
ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനാണ് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടാമതൊരു പേര് ബിസിസിഐയുടെ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതോടെ ചിത്രം ആകെ മാറി. ഇടയ്ക്കിടെ പരുക്കിന്റെ പിടിയിലാകുന്ന ഹാര്‍ദിക്കിനെ നായകനാക്കണോ എന്ന ഗംഭീറിന്റെ ചോദ്യം ബിസിസിഐയെ കുഴപ്പിച്ചു. ഹാര്‍ദിക്കിനു പകരം സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്നാണ് ഗംഭീറിന്റെ താല്‍പര്യം. അതേസമയം ബിസിസിഐയ്ക്ക് ഹാര്‍ദിക് തന്നെ നയിക്കണമെന്ന നിലപാടാണ്. 
 
ഏകദിനത്തില്‍ കെ.എല്‍.രാഹുല്‍ നായകനാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന, ട്വന്റി 20 ടീമുകളില്‍ ഇടം പിടിക്കും. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ഏകദിനത്തില്‍ കളിക്കില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article