KL Rahul and Virat Kohli: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനു തകര്‍ത്ത ഇന്ത്യ ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയും (98 പന്തില്‍ 84), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 45), കെ.എല്‍.രാഹുല്‍ (34 പന്തില്‍ പുറത്താകാതെ 42) എന്നിവരുടെ പ്രകടനങ്ങളുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. കോലി സെഞ്ചുറി നേടുമെന്ന് ഉറപ്പിച്ച സമയത്താണ് അശ്രദ്ധയോടെയുള്ള ഒരു ഷോട്ട് വിക്കറ്റ് നഷ്ടമാക്കുന്നത്. കോലിയുടെ പുറത്താകല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന കെ.എല്‍.രാഹുലിനെ നിരാശപ്പെടുത്തി.