സഞ്ജു അടുത്ത സെവാഗ് ആകുമോ ! പരീക്ഷണത്തിന് രോഹിത്തും ദ്രാവിഡും; മലയാളി താരത്തിന് കോളടിക്കുമോ?

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2022 (13:24 IST)
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കി രോഹിത് പരീക്ഷണം നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ്. ഭാവിയുടെ താരമായി സഞ്ജുവിനെ ഇന്ത്യ കാണുന്നുണ്ട്. ബിഗ് ഹിറ്ററാണെന്നതാണ് സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നു. 
 
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കി പരീക്ഷണം നടത്തുകയായിരുന്നു രോഹിത്. പണ്ട് സെവാഗിനെ ഓപ്പണറാക്കി ഗാംഗുലി പരീക്ഷണം നടത്തിയതു പോലെ. എതിരാളികളെ കൂസാതെ ബാറ്റ് ചെയ്യാനുള്ള സെവാഗിന്റെ അതേ മനോഭാവം സഞ്ജുവിനുമുണ്ട്. രോഹിത് ശര്‍മയ്ക്ക് ശേഷം ഇഷാന്‍ കിഷന്‍-സഞ്ജു സാംസണ്‍ കൂട്ടുകെട്ടിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article