സഞ്ജു ചെന്നൈയിലേക്ക്? സൂചന നൽകിയത് ഇൻസ്റ്റഗ്രാമിൽ?

Webdunia
തിങ്കള്‍, 8 നവം‌ബര്‍ 2021 (15:11 IST)
രാജസ്ഥാൻ റോയൽസിന്റെ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കെന്ന് സൂചന. ഇൻസ്റ്റ‌ഗ്രാമിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു അൺഫോളോ ചെയ്‌തതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായത്. സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അക്കൗണ്ട് ഫോളോ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
 
നേരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സ് സഞ്ജുവിനെ പാളയത്തിലെ‌ത്തിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും ഇത് ഫലം കണ്ടെ‌ത്തിയിരുന്നില്ല. ധോനിയും റെയ്‌നയുമടക്കമുള്ള സീനിയർ താരങ്ങൾ നിറം മങ്ങുന്നതും ചെന്നൈയോട് ചേർന്ന കേരളത്തിൽ വരുന്ന താരമായതിനാൽ മലയാളികൾക്കിടയിൽ ടീം സപ്പോർട്ട് വർധിപ്പിക്കുക എന്നതും സഞ്ജുവിനെ ടീമിലെക്കേത്തിക്കുന്നതിൽ ചെന്നൈയുടെ ലക്ഷ്യങ്ങളാണ്.
 
നിലവിൽ കേരളത്തിനായി സയിദ് മുഷ്‌താഖ് അലി ടൂർണമെ‌ന്റി‌ൽ കളിക്കുന്ന സഞ്ജു മികച്ച പ്രകടനമാണ് അവിടെയും നടത്തുന്നത്. ഡിസം‌ബറിലാണ് ഐപിഎൽ പതിനഞ്ചാം സീസണിന് മുന്നോടിയായ മെഗാ താരലേലം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article