അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശത്തിന് 2-4 ബില്യൺ ഡോളർ വരെ നൽകാൻ സോണിയും ആമസോൺ പ്രൈമും തയ്യാറായേക്കുമെന്നാണ് സൂചന. സോണിക്ക് ലീനിയർ ടിവി നെറ്റ്വർക്കുണ്ടെങ്കിലും ഡിജിറ്റൽ സ്ട്രീമിങ് രംഗത്ത് ശക്തരല്ല. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈമുമായി കൈ കോർക്കുന്നത്. അതേസമയം സംപ്രേക്ഷണാവകാശത്തിന് ഡിസ്നിയുമായി കടുത്ത മത്സരമാകും ആമസോണും സോണിയും നേരിടേണ്ടി വരിക.