2018 മുതൽ ഡെൽഹി ക്യാപ്പിറ്റൻസിന്റെ ക്യാപ്‌റ്റൻ ശ്രേയസ് അയ്യറായിരുന്നു. എന്നാൽ 2021ലെ ഐപിഎല്ലിന്റെ ആദ്യപാദത്തിൽ പരിക്കേറ്റതിനെ തുടർന്ന് ക്യാപ്‌റ്റൻ സ്ഥാനം റിഷഭ് പന്തിന് ലഭിച്ചിരുന്നു. പന്തിന് കീഴിലും മികച്ച പ്രകടനമായിരുന്നു ഐപിഎല്ലിൽ ഡൽഹി നടത്തിയിരുന്നത്. പരിക്ക് ഭേദമായി അയ്യർ തിരിച്ചെത്തിയിരുന്നെങ്കിലും ക്യാപ്‌റ്റൻ സ്ഥാനത്ത് പന്ത് തന്നെയായിരുന്നു.
ക്യാപ്‌റ്റനെന്ന നിലയിൽ മികച്ച റെക്കോഡുള്ള താരത്തിന് ഐപിഎല്ലിൽ നായകനായി തുടരാനാണ് താത്‌പര്യമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ അതിനുള്ള സാഹചര്യം നഷ്ടമയതിനെ തുടർന്നാണ് ഐപിഎല്ലിൽ മറ്റേതെങ്കിലും ടീമിന്റെ ഭാഗമാകാൻ അയ്യർ ശ്രമിക്കുന്നത്. 2022ലെ ഐപിഎല്ലിൽ പുതുതായി വരുന്ന രണ്ട് താരങ്ങൾക്ക് പുറമെ ആർസിബി,കിങ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കും പുതിയ നായകനെ ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് അയ്യരുടെ പുതിയ നീക്കം.