സഞ്ജു എന്നും ബലിയാട്, ഇത് അനീതി: രണ്ടാം മത്സരത്തിൽ സഞ്ജു ഒഴിവാക്കപ്പെട്ടതിന് പിന്നാലെ രൂക്ഷവിമർശനം

Webdunia
ഞായര്‍, 27 നവം‌ബര്‍ 2022 (10:32 IST)
ഇക്കഴിഞ്ഞ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ ടി20 നായകനായ ഹാർദ്ദിക് പാണ്ഡ്യ അഭിപ്രായപ്പെട്ടത് സഞ്ജു മികച്ച പ്രതിഭയാണ് പക്ഷേ ദൗർഭാഗ്യം കൊണ്ട് ഇന്ത്യയുടെ തന്ത്രപരമായ തീരുമാനത്തിൽ സഞ്ജു പുറത്തായിരുന്നു എന്നതായിരുന്നു. തുടർന്നെത്തിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ 36 റൺസുമായി മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ രണ്ടാം ഏകദിനത്തിനുള്ള ടീമിൽ നിന്നും പുറത്താണ്.
 
ഇതോടെ ടീം സെലക്ഷനെതിരെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കടുത്ത അനീതിയാണ് സഞ്ജുവിനെതിരെ നടക്കുന്നതെന്നും ബിസിസിഐയുടെ ഫേവറേറ്റിസത്തിന് ഇരയാണ് സഞ്ജുവെന്നും ആരാധകർ പറയുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജു മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുമ്പോഴും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ദയനീയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന റിഷഭ് പന്തിന് ടീം വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article