വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

Webdunia
വ്യാഴം, 21 ജൂലൈ 2022 (08:44 IST)
IND vs WI 1st ODI predictable eleven: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഇത് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. 
 
ശിഖര്‍ ധവാനൊപ്പം ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്‍ കിഷനെ വണ്‍ഡൗണ്‍ ഇറക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിന് വഴി തുറക്കില്ല. 
 
മധ്യനിരയില്‍ ദീപക് ഹൂഡയ്ക്കൊപ്പം സൂര്യകുമാര്‍ യാദവും ഉണ്ടാകും. രവീന്ദ്ര ജഡേജയായിരിക്കും ഓള്‍റൗണ്ടര്‍. 
 
സാധ്യത ഇലവന്‍ ഇങ്ങനെ: ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article