ICC Ranking: ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി, നില മെച്ചപ്പെടുത്തി ഹാർദിക്

ബുധന്‍, 20 ജൂലൈ 2022 (18:32 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാനായെങ്കിലും ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ട്രെൻ്റ് ബോൾട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
 
ബാറ്റർമാരുടെ പട്ടികയിൽ പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ രോഹിത് ശർമ അഞ്ചാം സ്ഥാനത്തുള്ള പട്ടികയിൽ ഒരു സ്ഥാനം താഴേക്കിറങ്ങി വിരാട് കോലി നാലാം സ്ഥാനത്ത് ഇടം പിടിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ യൂസ്വേന്ദ്ര ചാഹൽ ബൗളർമാരുറ്റെ പട്ടികയിൽ പതിനാറാം സ്ഥാനത്തേക്കുയർന്നു.
 
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്കുയർന്നു. ബംഗ്ലാദേശ് താരമായ ഷാക്കിബ് അൽഹസനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍