ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിൽ രാജസ്ഥാൻ നായകനും രാജസ്ഥാൻ്റെ നിർണായക താരവുമാണ് മലയാളി താരം സഞ്ജു സാംസൺ. ദേശീയ ടീമിൽ സ്ഥാനമുറപ്പില്ലാതിരുന്നിട്ടും പല ഇന്ത്യൻ താരങ്ങളേക്കാൾ ആരാധകർ സഞ്ജുവിനുണ്ട്. സൗത്തിന്ത്യയും കടന്നുള്ള സഞ്ജുവിൻ്റെ ഈ ആരാധകകൂട്ടത്തിൻ്റെ വലിപ്പം പലപ്പോഴും ബിസിസിഐ കണ്ടില്ലെന്ന് നടിക്കുകയാണ്.