ടി20യിൽ അതിവേഗത്തിൽ 7000 റൺസ് ഇന്ത്യൻ താരങ്ങളിൽ ധോനിയെ പിന്നിലാക്കി സഞ്ജു, ഒന്നാം സ്ഥാനത്തുള്ളത് കെ എൽ രാഹുൽ!

അഭിറാം മനോഹർ
ഞായര്‍, 10 നവം‌ബര്‍ 2024 (11:41 IST)
Sanju Samson
ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പരയില്‍ നേടിയ സെഞ്ചുറിയോടെ ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പിന്നിട്ട് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 50 പന്തില്‍ നിന്നും 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജു സാംസണിന്റെ പ്രകടനമികവില്‍ 4 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ടി20യില്‍ 7000 റണ്‍സെന്ന നാഴികകല്ലും സഞ്ജു മറികടന്നു. തന്റെ 269 മത്തെ ഇന്നിങ്ങ്‌സിലാണ് സഞ്ജു 7000 റണ്‍സ് മറികടന്നത്.
 
 ഇതോടെ ടി20യില്‍ അതിവേഗത്തില്‍ 7000 റണ്‍സിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ റോബിന്‍ ഉത്തപ്പയോടൊപ്പം ഏഴാം സ്ഥാനത്തിലാണ് സഞ്ജു. ഇതോടെ 305 ഇന്നിങ്ങ്‌സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ഇതിഹാസ നായകനായ മഹേന്ദ്ര സിംഗ് ധോനിയുടെ റെക്കോര്‍ഡ് സഞ്ജു മറികടന്നു. 191 ഇന്നിങ്ങ്‌സുകളില്‍ നിന്നും 7000 റണ്‍സ് തികച്ച കെ എല്‍ രാഹുലാണ് പട്ടികയില്‍ ഒന്നാമതുള്ളത്. വിരാട് കോലി(212), ശിഖര്‍ ധവാന്‍(246), സൂര്യകുമാര്‍ യാദവ്(249), സുരേഷ് റൈയ്‌ന(251), രോഹിത് ശര്‍മ(258) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article