ചാമ്പ്യൻസ് ട്രോഫി വിജയിപ്പിക്കണോ? പന്തിനെ കൊണ്ടാകില്ല, സഞ്ജുവിനെ കളിപ്പിക്കു: സ്കോട്ട് സ്റ്റൈറിസ്

അഭിറാം മനോഹർ
വെള്ളി, 9 ഓഗസ്റ്റ് 2024 (12:42 IST)
ഇന്ത്യന്‍ ടീമില്‍ ലിമിറ്റഡ് ഫോര്‍മാറ്റില്‍ സ്ഥിരമായി ഫ്‌ലോപ്പായി മാറികൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറായിരുന്ന സ്‌കോട്ട് സ്‌റ്റൈറിസ്. കഴിഞ്ഞ ദിവസം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ കമന്ററിക്കിടെയാണ് സ്‌റ്റൈറിസ് പന്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
 
 ഇന്ത്യ 110 റണ്‍സിന്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ മത്സരത്തില്‍ കെ എല്‍ രാഹുലിനെ മാറ്റിയാണ് റിഷഭ് പന്തിന് ടീമില്‍ അവസരം നല്‍കിയത്. ബാറ്റിംഗില്‍ മാത്രമല്ല വിക്കറ്റ് കീപ്പിംഗിലും താരം പരാജയമായിരുന്നു. ബാറ്റിംഗില്‍ 9 പന്തുകള്‍ നേരിട്ട് 6 റണ്‍സ് മാത്രമാണ് താരം നേടിയത്. വിക്കറ്റ് കീപ്പിംഗില്‍ റിഷഭ് പന്തിന്റെ പോരായ്മകൊണ്ട് ഒരു വിക്കറ്റ് നേടാനുള്ള അവസരവും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതിനിടെയാണ് പന്തിനെതിരെ സ്‌റ്റൈറിസ് തുറന്നടിച്ചത്. ഒരു ബാറ്ററെന്ന നിലയില്‍ പന്ത് ചെയ്യുന്നതിനേക്കാള്‍ ആയിരം മടങ്ങ് നന്നായി ചെയ്യാന്‍ സഞ്ജു സാംസണിന് സാധിക്കുമെന്നും റിഷഭ് പന്തിന് അര്‍ഹിക്കുന്നതിലും അവസരങ്ങള്‍ ടീം നല്‍കികഴിഞ്ഞെന്നും ചാമ്പ്യന്‍സ് ട്രോഫി വിജയിക്കണമെങ്കില്‍ ഏകദിനത്തില്‍ സഞ്ജു സാംസണെ ഇന്ത്യ പരിഗണിക്കണമെന്നും സ്‌റ്റൈറിസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article