വിൻഡീസ് പര്യടനത്തിൽ രോഹിത്തിന് വിശ്രമം, ടെസ്റ്റ് ടീമിനെ രഹാനെ നയിക്കും

Webdunia
വെള്ളി, 16 ജൂണ്‍ 2023 (15:21 IST)
വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പര്യടനത്തില്‍ 2 ടെസ്റ്റ്, 3 ഏകദിനവും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് പകരമായി അജിങ്ക്യ രഹാനെയെ താത്കാലിക ക്യാപ്റ്റനായി നിയമിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
 
ഐപിഎല്ലില്‍ മികച്ച രീതിയില്‍ പ്രകടനം നടത്തിയ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ 89 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 46 റണ്‍സും നേടിയിരുന്നു. മുന്‍പ് പല തവണ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയതും തീരുമാനത്തിന് കാരണമായി. അതേസമയം വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ താരം ചെതേശ്വര്‍ പുജാരയെ ഇന്ത്യ ഒഴിവാക്കുമെന്നും സൂചനയുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article