വെസ്റ്റിൻഡീസ് പര്യടനത്തോടെ രോഹിത് ക്യാപ്റ്റൻ സ്ഥാനമൊഴിയും, പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ആരെന്ന തീരുമാനം ഡിസംബറോടെ

ബുധന്‍, 14 ജൂണ്‍ 2023 (18:34 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ 209 റണ്‍സിന് പരാജയപ്പെട്ടതോടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത് ശര്‍മയെ മാറ്റുമെന്ന് സൂചന. ഈ വര്‍ഷം ഏകദിന ലോകകപ്പും ഏഷ്യാകപ്പും അടങ്ങുന്ന സുപ്രധാന മത്സരങ്ങള്‍ ഉള്ളതിനാല്‍ അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ ഡിസംബറില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ടെസ്റ്റ് മത്സരങ്ങളുള്ളത്. വിന്‍ഡീസ് പര്യടനത്തിലാകും രോഹിത് ടെസ്റ്റില്‍ നായകനെന്ന നിലയില്‍ അവസാനമായി കളിക്കുക. ഡിസംബര്‍ വരെ ഇന്ത്യയ്ക്ക് മറ്റ് ടെസ്റ്റ് മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ സമയത്തിനുള്ളില്‍ ബിസിസിഐ പുതിയ നായകനെ കണ്ടെത്തുമെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
 
രോഹിത്തിന് നായകസ്ഥാനത്ത് നിന്നും നീക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. രോഹിത് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ മൊത്തം നായകനായി നില്‍ക്കുമോ എന്നത് സംശയമാണ്. അദ്ദേഹത്തിന് ഇപ്പോള്‍ 36 വയസായി അടുത്ത ഫൈനല്‍ മത്സരം നടക്കുമ്പോള്‍ അത് 38 ആയി ഉയരും. ഒരു മുതിര്‍ന്ന ബിസിസിഐ അംഗം പ്രതികരിച്ചത് ഇങ്ങനെയാണ്. നിലവില്‍ വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഡിസംബറില്‍ മാത്രമെ ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളുള്ളു. ഈ സമയത്തിനുള്ളില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയെ പറ്റി വ്യക്തത വരുമെന്നും ബിസിസിഐ അംഗം പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍