തിരക്കിട്ട് രോഹിത്തിനെയും ദ്രാവിഡിനെയും പുറത്താക്കരുത്, അവർ കഴിവുള്ളവർ: ഗാംഗുലി

ബുധന്‍, 14 ജൂണ്‍ 2023 (16:54 IST)
അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരെ 209 റണ്‍സിന് പരാജയപ്പെട്ടതൊടെ കനത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്നത്. ഐസിസി ചാമ്പ്യന്‍ഷിപ്പിനായി 10 വര്‍ഷമായി കാത്തുനില്‍ക്കുകയാണെന്നും കോച്ചായ ശേഷം ദ്രാവിഡിന്റെ നേതൃത്വത്തില്‍ എല്ലാ ഐസിസി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ പരാജയപ്പെട്ടെന്നും ടീം നായകനായ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും ഒരുകൂട്ടം ആരാധകര്‍ ആവശ്യപ്പെടുന്നു.
 
എന്നാല്‍ നിലവിലെ ട്രോളുകളും വിമര്‍ശനങ്ങളും നിര്‍ത്തി ആരാധകര്‍ രോഹിത്തിനും ദ്രാവിഡിനും പിന്തുണ നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇന്‍ഡ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാന തീരുമാനങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ ഗാംഗുലി വിമര്‍ശിച്ചത്. ക്യാപ്റ്റനെയും ടീമിനെയും തെരെഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം സെലക്ടര്‍മാര്‍ക്കാണെന്നും ഗാംഗുലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍