റിഷഭ് പന്തിന് ഇഷ്ടമുള്ള ടെസ്റ്റ് ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറല്ല ! എന്തിന് ഇന്ത്യന്‍ താരം പോലും അല്ല

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (10:20 IST)
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ക്രിക്കറ്റ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പന്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയുടെ പ്രതീക്ഷയാണ് പന്ത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഐസിസി പുറത്തിറക്കിയ ഒരു വീഡിയോയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടെസ്റ്റ് ക്രിക്കറ്ററെ കുറിച്ച് സംസാരിക്കുകയാണ് റിഷഭ് പന്ത്. 
 
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോ ടെസ്റ്റ് ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റ് രാഹുല്‍ ദ്രാവിഡോ ഒന്നുമല്ല റിഷഭ് പന്തിന്റെ ഇഷ്ടപ്പെട്ട ടെസ്റ്റ് ക്രിക്കറ്റര്‍. അതൊരു ഓസ്‌ട്രേലിയന്‍ താരമാണ്. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന ആദം ഗില്‍ക്രിസ്റ്റാണ് പന്തിന്റെ ഇഷ്ടപ്പെട്ട ടെസ്റ്റ് താരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയതുകൊണ്ട് കൂടിയാണ് ഗില്‍ക്രിസ്റ്റിനോട് പന്തിന് ഇത്ര താല്‍പര്യം. കുഞ്ഞുനാള്‍ മുതല്‍ താന്‍ ഗില്‍ക്രിസ്റ്റിന്റെ കളികള്‍ കാണുന്നതാണെന്നും അദ്ദേഹത്തോട് പ്രത്യേക ആരാധനയുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. 

ഓസ്‌ട്രേലിയക്കായി 96 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗില്‍ക്രിസ്റ്റ് 137 ഇന്നിങ്‌സുകളില്‍ നിന്നായി 47.61 ശരാശരിയില്‍ 5,570 റണ്‍സ് നേടിയിട്ടുണ്ട്. 204 റണ്‍സാണ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article