അയാള്‍ സെവാഗിനെയും ഗില്‍ക്രിസ്റ്റിനെയും പോലെ; യുവ ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്

ശനി, 5 ജൂണ്‍ 2021 (15:50 IST)
യുവ ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്. വിരേന്ദര്‍ സെവാഗിനെയും ആദം ഗില്‍ക്രിസ്റ്റിനെയും എതിരാളികള്‍ ഭയപ്പെട്ടിരുന്നതുപോലെ ഈ ഇന്ത്യന്‍ താരവും എതിരാളികളുടെ മനസില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ കുറിച്ചാണ് കാര്‍ത്തിക് ഇങ്ങനെ പറഞ്ഞത്. 
 
'പന്തിന്റെ സാന്നിധ്യം ടീമിന് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. പന്തിനെ പോലൊരാള്‍ ടീമില്‍ ഉണ്ടെങ്കില്‍ ആവശ്യാനുസരണം ഒരു അധിക ബാറ്റ്‌സ്മാനെയോ അധിക ബൗളറെയോ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനും ധൈര്യം കിട്ടും. പന്തിന്റെ ഏറ്റവും വലിയ ഗുണം അദ്ദേഹം എതിരാളികളുടെ മനസില്‍ ഭയം ഉണ്ടാക്കുന്ന രീതിയാണ്,' കാര്‍ത്തിക് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍