ശ്രേയസ് അയ്യര്‍ക്ക് ഐപിഎൽ നഷ്ടമാവും, ഡൽഹി ക്യാപിറ്റൽസ് നായകനാവാൻ റിഷഭ് പന്ത്
വ്യാഴം, 25 മാര്‍ച്ച് 2021 (18:58 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ പരിക്കായി മടങ്ങിയ ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർക്ക് ഇത്തവണത്തെ ഐപിഎൽ സീസൺ നഷ്ടമാവുമെന്ന് റിപ്പോർട്ട്. ഇതോടെ ഡൽഹി ക്യാപ്പിറ്റൽസ് നായകനായി റിഷഭ് എത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
സ്റ്റീവ് സ്മിത്ത്,രഹാനെ,ശിഖർ ധവാൻ,ആർ അശ്വിൻ എന്നീ സീനിയർ താരങ്ങൾ ഡൽഹി നിരയിലുണ്ട്. ഇവരിൽ പലർക്കും ഫ്രാഞ്ചൈസികളെ നയിച്ച് പരിചയവുമുണ്ട്. എങ്കിലും റിഷഭ് പന്തിനെ തന്നെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഡൽഹി താത്‌പര്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.