അരങ്ങേറ്റത്തിൽ പ്രസിദ്ധ് കൃഷ്ണ തകർത്തത് 24 വർഷം പഴക്കമുള്ള റെക്കോർഡ്

ബുധന്‍, 24 മാര്‍ച്ച് 2021 (17:48 IST)
ഇംഗ്ലണ്ടിനെതിരെ ഇന്നലെ പൂനെയിൽ നടന്ന മത്സരം ഭാവിയിൽ അറിയപെടുന്നത് രണ്ട് അരങ്ങേറ്റകാരുടെ പേരിലായിരിക്കും. മത്സരത്തിൽ അരങ്ങേറ്റകാരന്റെ അതിവേഗ അർധസെഞ്ചുറി എന്ന നേട്ടം ക്രുനാൽ പാണ്ഡ്യ കുറിച്ചപ്പോൾ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രസിദ്ധ് കൃഷ്‌ണ.
 
1997ൽ വിൻഡീസിനെതിരെ അരങ്ങേറ്റ ഏകദിന മത്സരത്തിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ നോയൽ ഡേവിഡിന്റെ 24 വർഷം പഴക്കമുള്ള റെക്കോർഡാണ് പഴംകഥയായത്. മത്സരത്തിൽ ഭുവനേശ്വർ കുമാറിനൊപ്പം ബൗളിങ് ഓപ്പൺ ചെയ്‌ത പ്രസിദ്ധിന് പക്ഷേ നിരാശ നൽകുന്ന തുടക്കമാണ് ആദ്യം ലഭിച്ചത്.
 
ആദ്യം എറിഞ്ഞ 3 ഓവറുകളിൽ വഴങ്ങിയത് 37 റൺസ്. എന്നാൽ രണ്ടാം സ്പെല്ലിൽ അതിശക്തമായി തിരിച്ചുവന്ന പ്രസിദ്ധ് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയേയും പിന്നാലെ തന്നെ ബെൻസ്റ്റോക്ക്‌സിനെയും മടക്കിയയച്ചു. ഓയിൻ മോർഗന്റെ ക്യാച്ച് അവസരം കോലി പാഴാക്കിയതും രണ്ടാം വരവിൽ. തുടർന്ന് സാം കരൻ,സാം ബില്ലിങ്‌സ് എന്നിവരുടെ വിക്കറ്റ് കൂടി വീഴ്‌ത്തി തന്റെ ബൗളിങ് അവസാനിക്കുമ്പോൾ 8.1 ഓവറിൽ 54 റൺസ് വിട്ടുകൊടുത്ത് നാലുവിക്കറ്റുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍