വീടിനുമുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞതിന് യുവതിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമം

അനിരാജ് എ കെ

ചൊവ്വ, 23 മാര്‍ച്ച് 2021 (13:18 IST)
വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കുന്നതിനെതിരെ പരാതി പറഞ്ഞ യുവതിയെ ഭര്‍ത്താവിനെയും അവരുടെ മകനെയും കൊലപ്പെടുത്താന്‍ ശ്രമം. ബാറ്റും സ്റ്റമ്പും ആയുധങ്ങളുമായി ഒരു സംഘം പേര്‍ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഒമ്പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
മഹാരാഷ്‌ട്രയിലെ പുനെയിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍