ആർച്ചറില്ല, റൂട്ട് പുറത്ത് തന്നെ, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

തിങ്കള്‍, 22 മാര്‍ച്ച് 2021 (13:32 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വലത് കയ്യിൽ പരിക്കേറ്റ ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചർ പരമ്പരയിലില്ല. താരത്തിന് ഐപിഎല്ലിലെ ആദ്യമത്സരങ്ങളും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. താരം ഉടനെ നാട്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 
 
അതേസമയം ടെസ്റ്റ് ടീം നായകൻ ജോ റൂട്ടിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ റോയ്, ആദില്‍ റഷീദ് എന്നിവര്‍ ടീമിനൊപ്പമുണ്ട്. ജേക്ക് ബാള്‍, ക്രിസ് ജോര്‍ദാൻ,ഡേവിഡ് മലാൻ എന്നിവർ റിസർവ് താരങ്ങളായി ടീമിലുണ്ട്. മൂന്ന് മത്സരങ്ങക്കടങ്ങിയ പരമ്പരയ്ക്ക് നാളെ തുടക്കമാകും. 23, 26, 28 തിയ്യതികളില്‍ പൂനെയിലാണ് മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍