ഇന്ത്യ 'എ' ടീമിനോട് പോലും ജയിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുന്നില്ല: വിമര്‍ശനവുമായി പോണ്ടിങ്ങ്

Webdunia
ബുധന്‍, 20 ജനുവരി 2021 (11:51 IST)
ബ്രിസ്‌ബെയ്ന്‍: മുന്നുപതിറ്റാണ്ടോളമായി ഓസ്ട്രേലിയ തോൽവി അറിയാതിരുന്ന ഗാബ്ബയിൽ മൂന്ന് വിക്കറ്റിന് ജയിച്ച് ചരിത്രം തിരുത്തിക്കുറിച്ചാണ് ഇന്ത്യ ബോർഡർ ഗവസ്കർ ട്രോഫി നിലനിർത്തിയത്. ഓസ്ട്രേലിയയിലേയ്ക്ക് വരൂ കാട്ടിത്തരാം എന്ന് വെല്ലുവിളിച്ചവർക്കൊനും പരാജയത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. രഹാനെയുടെ നായകത്വത്തിൽ യുവതാരങ്ങൾ നിറഞ്ഞാടിയപ്പോൾ ഇന്ത്യ പുതിയ ചരിത്രം എഴുതുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ നേട്ടത്തിൽ ഓസ്ട്രേലിയയെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. 
 
ഇന്ത്യ എ ടീമിനോട് പോലും ജയിയ്ക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിയ്ക്കുന്നില്ല എന്നത് ഞെട്ടലുണ്ടാക്കുന്നു എന്നാണ് പോണ്ടിങ്ങിന്റെ പ്രതികരണം. ഈ പരമ്പര നേടാനുള്ള കരുത്ത് ഓസ്ട്രേലിയയ്ക്ക് ഇല്ല എന്നത് എന്നെ ഞെട്ടിയ്ക്കുന്നു. ഇന്ത്യ എ ടീം കളിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ചകളിൽ വലിയ പ്രതിസന്ധികൽ തന്നെ ഇന്ത്യ നേരിട്ടു. കോഹ്‌ലി മടങ്ങിയിട്ടും, പ്രമുഖ സീനിയർ താരങ്ങൾ പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യ ജയിച്ചു. ഓസ്ട്രേലിയയ്ക്ക് മുഴുവൻ താരങ്ങളുടെയും കരുത്തുണ്ടായിരുന്നു. ഓസീസ് ബൗളര്‍മാരുടെ വില കളയുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ യുവനിര കാഴ്ചവെച്ചത്. ഐസിസി ടെസ്റ്റ് ബൗളിങ്ങ് റാങ്കിങ്ങില്‍ ആദ്യ 10നുള്ളിലുള്ള ബൗളര്‍മാരെയാണ് ഇന്ത്യന്‍ യുവതാരങ്ങൾ തല്ലിത്തകര്‍ത്തത്. മനോഹരമായിത്തന്നെ ഇന്ത്യ കളിച്ചു. പരമ്പര നേടാന്‍ തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹതയുണ്ട്' പോണ്ടിങ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article