13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജിവനോടെ കുഴിച്ചുമൂടി പിതാവിന്റെ സുഹൃത്ത്

ബുധന്‍, 20 ജനുവരി 2021 (09:06 IST)
ഭോപ്പാൾ: പതിമൂന്നുകരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടി ക്രൂരത, മധ്യപ്രദേശിലെ ബൈതൂൽ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ കൃഷിയിടത്തിൽ ജിവനോടെ കുഴിച്ചിടുകയായിരുന്നു. കല്ലുകളും കോൺക്രീറ്റ് സ്ലാബും ഇട്ട് മൂടിയ നിലയിൽ അബോധാവസ്ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശത്തെ ആശുപത്രിയിലേയ്ക്ക് പെൺകുട്ടിയെ എത്തിയ്ക്കുകയായിരുന്നു. സ്ഥിതി അതീവ ഗുരുതരമായതിനെ തുടർന്ന്  വിദഗ്ധ ചികിത്സയ്ക്കായി നാഗ്‌പൂരിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്. സംഭവത്തിൽ 36 കാരനായ സുഷീൽ വർമയെ പൊലീസ് അറസ്റ്റ് ചെയ്തു. മോട്ടോർ പമ്പ് ഓഫ് ചെയ്യാൻ കൃഷിയിടത്തിലേയ്ക്ക് പോയ പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് അറസ്റ്റിലായ സുഷീൽ വർമ്മ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍