കോഴികൾ കൂട്ടത്തോടെ ചാവുന്നു, ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ഭീതി, സാംപിളുകൾ പരിശോധനയ്ക്കയച്ചു

ബുധന്‍, 20 ജനുവരി 2021 (08:42 IST)
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും ആശങ്കപരത്തി പക്ഷിപ്പിനി ഭീതി. കൈനകരി തോട്ടുവാത്തലയിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതാണ് വിണ്ടും ഭീതി പരത്തുന്നത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നതായാണ് പ്രാഥമിക വിവരം. എന്നാൽ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍നിന്ന് ഫലം വന്നാൽ മാത്രമെ ഇത് സ്ഥിരീകരിയ്ക്കാനാകു. പക്ഷിപ്പനിയണെന്ന് സ്ഥിരീകരിച്ചാൽ പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിയ്ക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. പക്ഷിപ്പനിയെ തുടർന്ന് പള്ളിപ്പാട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളിൽ നേരത്തെ നിരവധി താറാവുകളെ കൊന്നൊടുക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍