21ന് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശ്രീനു എസ്

തിങ്കള്‍, 18 ജനുവരി 2021 (21:39 IST)
ആലപ്പുഴ: സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7  പി എച്ച് സി വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഈ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 20, 21 തീയതികളിലും ഈ മണ്ഡലത്തിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ ജനുവരി 21നും ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അവധി പ്രഖ്യാപിച്ചുകൊണ്ടു ഉത്തരവായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍