വരാനിരിക്കുന്ന തറെഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. അതില്‍ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകുമെന്നായിരുന്നു ആന്റണിയുടെ മറുപടി.