ഉമ്മൻ ചാണ്ടി മത്സരിയ്ക്കും: രണ്ടുതവണ തോറ്റവരെയും നാലുതവണ ജയിച്ചവരെയും ഒഴിവാക്കാൻ കോൺഗ്രസ്സിൽ ധാരണ

തിങ്കള്‍, 18 ജനുവരി 2021 (07:35 IST)
ഡൽഹി: രണ്ടുതവണ തോറ്റവർക്കും നാലുതവണ ജയച്ചവർക്കും വരുന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന് കോൺഗ്രസ്സിൽ ധാരണ. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും ചില മുതിർന്ന നേതാക്കൾക്കും ഇളവ് നൽകും. എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ല എന്നുതിലും തീരുമാനമായി, പകരം എംപിമാർക്ക് രണ്ട് സ്ഥാനാർത്ഥികളെ നിർദേശിയ്ക്കാം. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കോൺഗ്രസ്സിൽ ഇക്കാര്യത്തിൽ ധാരണയായത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കും എന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍