രക്തക്കുഴല്‍ പൊട്ടാന്‍ സാധ്യത; യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് ദുഷ്‌കരമെന്ന് ഡോക്ടര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (09:04 IST)
തിരുവനന്തപുരത്ത് യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് ദുഷ്‌കരമെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. സര്‍ജറിക്കിടയില്‍ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
 
ഗൈഡ് വയര്‍ ഹൃദയത്തിന്റെ ധമനിയോട് ഒട്ടിച്ചേര്‍ന്ന് കിടക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുമയ്യയും കുടുംബവും ഇത് സംബന്ധിച്ച പരാതി നല്‍കിയത്. 2023 മാര്‍ച്ചിലായിരുന്നു സുമയ്യയുടെ ശസ്ത്രക്രിയ നടന്നത്. യുവതിയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഇതിനുശേഷം എട്ട് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. 
 
കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ഡിസ്ചാര്‍ജിനു ശേഷം യുവതിക്ക് വലിയ രീതിയില്‍ ശ്വാസതടസവും കിതപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ എടുത്ത എക്‌സ്-റേയിലാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍