ശബരീനാഥൻ വെള്ളിമൂങ്ങയിലെ മാമച്ചൻ, പ്രമേയവുമായി യൂത്ത് ലീഗ്

ശനി, 16 ജനുവരി 2021 (15:35 IST)
അരുവിക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് പ്രമേയം. ശബരീനാഥൻ വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെ പോലെയാണെന്നും ഘടകകക്ഷികളുടെ രക്തം ഊറ്റികുടിക്കുന്ന കുളയട്ടയാണെന്നുമാണ് യൂത്ത് ലീഗ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ വിമർശനം.
 
വർഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥൻ കോൺഗ്രസിന് ചേർന്ന ആളാണോ എന്ന് പരിശോധിക്കണം. പിന്തുടർച്ചാവകാശികളെ വാഴിക്കാൻ കോൺഗ്രസ് ഇനിയും തീരുമാനിച്ചാൽ കോൺഗ്രസിന് ഇനിയും തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തിൽ പറയുന്നു.തദ്ദേശ തെരെഞ്ഞെടുപ്പിൽ ഘടകകക്ഷി‌യായ ലീഗിനെ പരിഗണിക്കാതെ പൂവച്ചൽ പഞ്ചായത്തിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെ മത്സരിപ്പിച്ച പശ്ചാത്തലത്തിലാണ് വിമർശനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍